Sampreethy യുടെ പ്രിയപ്പെട്ട മാലാഖ Bilphy Raveendran ഇന്ന് ജന്മദിനമാഘോഷിക്കുമ്പോൾ സംപ്രീതി ഏറെ ആനന്ദത്തിലാണ്. ദൈവികകരുതലും സംരക്ഷണവും കഴിഞ്ഞാൽ ഇതുപോലുള്ള ആഘോഷങ്ങളാണ് ഈ കൊറോണകാലത്തും സംപ്രീതിമാലാഖമാരെ സന്തോഷഭരിതമാക്കുന്ന ഒരു കാര്യം…വർണശഭളമായ അലങ്കാരത്തോടെ മാത്രമേ ഈ മാലാഖമാരുടെ ജന്മദിനങ്ങൾ ആഘോഷിക്കാറുള്ളൂ…ഈ ലോകത്തുള്ള മാറ്റാരെയുംകാൾ ജന്മദിനമാഘോഷിക്കാൻ ബുദ്ധിവികാസം പൂർണ്ണമാകാത്ത ഇവരാണ് കൂടുതൽ യോഗ്യരെന്ന് ഞങ്ങൾക്കുറപ്പുണ്ട്……ഏതൊരു വ്യക്തി യുടെയും ജന്മദിനാഘോഷത്തേക്കാൾ ഇവരുടേത് വർണശ്ശഭളമായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധവുമുണ്ട്….രാവിലെതന്നെ ജന്മദിനമാഘോഷിക്കുന്ന മാലാഖക്കുവേണ്ടി പ്രാർത്ഥിക്കും… ഉച്ചയൂണിനോടൊപ്പം
കേക്കുമുറിച്ച് ആശംസാഗാനമാലപിച്ച് പൂച്ചെണ്ടുനൽകും… ഈ ഭൂമിയെയും സംപ്രീതിയെയും ധന്യമാക്കുന്ന ആ വ്യക്തിയുടെ നന്മകൾ ഓരോന്നായി പറഞ്ഞ് ആശംസകളറിയിക്കും.
Bilphy യുടെ വാക്ചാതുരിയും മനോഹരമായ ചിന്താശകലങ്ങളും പ്രാസമൊപ്പിച്ചുള്ള പദപ്രയോഗങ്ങളും അവസരോചിതമായ പഴചൊല്ലുകളും കേട്ടിരിക്കാൻ ഒരു പ്രത്യേക രസമുണ്ട്. സംപ്രീതിയുടെ സാഹിത്യകാരനും തത്വജ്ഞാനിയും എന്ന് Bilphy പരിചയപെടുത്താൻ ഇഷ്ടം തോന്നുന്നു.
Bilphy യെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു…. നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും ഏറ്റവും പ്രത്യേകമായി കാലിന്റെ ബലക്ഷയം മാറാനും Bilphy ക്കുവേണ്ടി പ്രാർത്ഥിക്കുമല്ലോ….