ഞങ്ങളുടെ ഏറ്റവും പ്രായമുള്ള മാലാഖ  അപ്പച്ചന്റെ ജന്മദിനം 
തികച്ചും വ്യത്യസ്‌തമായി ആഘോഷിച്ചു. വേമ്പനാട്ടുകായലിന്റെ ഓളപരപ്പിലെ house boat അതിന് വേദിയായി. പ്രായത്തിന്റെ ഗൗരവമില്ലാതെ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന അപ്പച്ചൻ. എത്രമാത്രം ഇഷ്ടമുള്ളഭക്ഷണസാധനവും ഭക്ഷണമേശയിൽ നിന്നും എഴുന്നേറ്റാൽ കഴിക്കാത്ത, വേണ്ട എന്നുപറഞ്ഞാൽ ആരുടേയും നിർബന്ധത്തിന് വഴങ്ങാത്ത നിഷ്ടകൾ പാലിക്കുന്ന അപ്പച്ചൻ. വ്യക്തമായ സംസാര ശേഷിയില്ലെങ്കിലും ആംഗ്യരൂപത്തിൽ എല്ലാം ആശയവിനിമയം നടത്തുന്ന ഞങ്ങളുടെ മാലാഖ. അംഗവിക്ഷേപങ്ങൾക്കൊണ്ട് താൻ ഉദ്ദേശിക്കുന്ന വ്യക്തികളെപോലും കൃത്യമായി മനസിലാക്കിത്തരാൻ കഴിവുള്ളയാൾ. ചെയ്യുന്ന കാര്യങ്ങളിൽ തികഞ്ഞ കൃത്യത പാലിക്കുന്ന അപ്പച്ചൻ. തന്നെ ഏല്പിക്കുന്ന വസ്തുക്കൾ എത്ര വർഷംവേണമെങ്കിലും കൃത്യമായി സൂക്ഷിച്ചുവയ്ക്കുന്ന കൃത്യതയുടെ പര്യായം. നിറഭേതങ്ങൾ അറിയില്ലെങ്കിലും വീണ്ടുംവീണ്ടും കാണാൻ കൊതിപ്പിക്കുന്ന നിറങ്ങൾ ചിത്രങ്ങൾക്കേകുന്ന പ്രതിഭ.  കേൾവിശക്തി കുറവാണെങ്കിലും കൊട്ടുകാരുടെ കരചലനം നോക്കി ചെണ്ടക്ക് താളമിടുന്ന അപ്പച്ചൻ.
Sampreethy യിലെ Senior Most മാലാഖക്ക് ഞങ്ങളെല്ലാവരുടെയും സ്നേഹംനിറഞ്ഞ, പ്രാർത്ഥനനിർഭരമായ ജന്മദിനാശംസകൾ വേമ്പനാട്ടുകായലിന്റെ ഓളപരപ്പിൽനിന്നും ….. 😄😄😄

Leave a Reply

Your email address will not be published. Required fields are marked *