ഇവരില്‍ ഒരാള്‍ അവന്റെ അമ്മ മരിച്ചതിനുശേഷം ചോറുണ്ടിട്ടില്ല: ഇപ്പോള്‍ 15 വര്‍ഷങ്ങള്‍
ബുദ്ധിവികാസം പൂർണ്ണമാകാത്തവരുടെ പുനരധിവാസകേന്ദ്രമാണ് കുടമാളൂരുള്ള ‘സംപ്രീതി.’ അവിടെയുള്ള മാലാഖമാരില്‍ ഒരാള്‍, അവന്റെ അമ്മ മരിച്ചതിനുശേഷം ചോറുണ്ടിട്ടില്ല എന്ന അവിടുത്തെ ഡയറക്ട്ടര്‍ അച്ചന്റെ വെളിപ്പെടുത്തല്‍ നമ്മുടെയും കണ്ണുകള്‍ നിറയിക്കുന്നതാണ്. അവന്റെ അമ്മയായിരുന്നു അവനെന്നും ചോറ് വാരിക്കൊടുത്തിരുന്നത്. അമ്മ മരിച്ച അന്ന് മുതല്‍ അവന്‍ ചോറുണ്ണുന്നത് അവസാനിപ്പിച്ചു. ഇപ്പോള്‍ 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അവന് അമ്മയോടുള്ള സ്നേഹത്തിന്റെ ആഴം എത്രമാത്രമെന്ന് നമുക്ക് അളക്കാനാവില്ല!
ഡയറക്ട്ടര്‍ ഫാ. റ്റിജോ മുണ്ടുനടയ്ക്കല്‍ mcbs – എഴുതുന്നു.