അനികുട്ടൻ എന്നുവിളിക്കുന്ന നന്ദകുമാർ സംപ്രീതിയിലെ ക്ളാസിക്കൽ നൃത്തകലാകാരനാണ്. കുടമാളൂർ നാടിന്റെ ഇഷ്ടപുത്രനാണ്.മറ്റുള്ളവരുടെ സാന്നിദ്ധ്യത്തെ എത്രമാത്രം വിലമതിക്കണമെന്ന് പറയാതെ പഠിപ്പിക്കുന്ന മാലാഖ. മറ്റുള്ളവരുടെ സ്നേഹവും സാമീപ്യവും ഏറെ ആഗ്രഹിക്കുന്ന – എപ്പോഴും സന്തോഷവാനായ മാലാഖയാണ്. അതുകൊണ്ടുതന്നെയാണ് ആരെങ്കിലും വന്നാൽ ഏറെ സന്തോഷത്തോടെയും നിറഞ്ഞ പുഞ്ചിരിയോടെയും പടിവാതിൽക്കലേക്ക് ഇരുകൈകളുംനീട്ടി ഓടിവരാറുള്ളതും. സന്ദർശകസാന്നിധ്യം ആഘോഷമാക്കുന്ന അനികുട്ടൻ അവരുടെ യാത്രപറച്ചിൽ ഏറെ വേദനയോടെയാണ് പലപ്പോഴും സ്വീകരിക്കാറുള്ളത്. നൃത്തം പഠിപ്പിക്കുന്നതുകണ്ട് നൃത്തകല അഭ്യസിച്ച അനുഗ്രഹീത കലാകാരൻ. പ്രായത്തിന്റെയും അസുഖത്തിന്റെയും വൈഷമ്യങ്ങളെ അതിജീവിക്കുന്ന നൃത്തം. സദാ ഉന്മേഷവാനായി,പുഞ്ചിരിതൂകി സംസാരിക്കുന്ന മാലാഖ. സംപ്രീതിയുടെ ഏറ്റവും പുതിയ മാലാഖയാണെങ്കിലും വളരെപെട്ടെന്ന് പുതിയ സാഹചര്യങ്ങളോടിണങ്ങുന്ന വ്യക്തി. അനികുട്ടന്റെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ🙏🏻🙏🏻…. അനിക്കുട്ടന് ഒരായിരം ജന്മദിനാശംസകൾ 😄😄😄