തങ്ങളുടേതായ ഓരോരോ പ്രത്യേകതകൾകൊണ്ട് സംപ്രീതിയെ സന്തോഷമണിയിക്കുന്ന മാലാഖമാരാണ് ഇവിടുത്തെ ആനന്ദം. ഇവർ ഓരോരുത്തരും ഓരോ പാഠപുസ്തകമാണ്. അനന്തമായ സവിശേഷതകൾകൊണ്ട് അനുഗ്രഹീതരായവർ.
ഇന്ന് ഞങ്ങളുടെ പ്രിയപ്പെട്ട മാലാഖ രമേശിന്റെ ജന്മദിനം. രമേശ് സംപ്രീതിയുടെ എല്ലാമറിയുന്ന മാലാഖയെന്ന വിശേഷണത്തിനർഹൻ. തന്റേതായ ചില അടുക്കും ചിട്ടകളും വിട്ടുവീഴ്ചകളില്ലാതെ പുലർത്തുന്നയാൾ…രമേശറിയാതെ ഇവിടെ ആരും വരില്ല, ആരും പുറത്തിറങ്ങില്ല- രമേശറിയാതെ ഒരിലപോലും മുറ്റത്തുവീഴില്ല. കാരണം അത്രയ്ക്ക്ശ്ര ദ്ധയുണ്ട് രമേശിന്. മുറ്റത്തെ മരത്തിന്റെ ഇലകൾ നിലം പതിക്കുന്നതെ എടുത്തുകളയുകയെന്നത് തന്റെ നിഷ്ഠയായി കാണുന്നയാൾ.
സ്വന്തമായി നിലപാടുകളുള്ള…എന്നാൽ, ആരുപറഞ്ഞാലും തീരുമാനങ്ങളിൽ മാറ്റമില്ലാത്ത വ്യക്തിത്വം. അടുപ്പം തോന്നുന്നവരോട് ഏറെ അടുപ്പവും ഇഷ്ടമില്ലാത്തവരോട് കൃത്യമായ അകലവും പാലിക്കാനിഷ്ടമുള്ളയാൾ… മറ്റുള്ളവരുടെ ഉള്ളിലെ സ്നേഹം, ചിരി, വാക്കുകൾ ഇവക്കുപിന്നിലെ ആത്മാർത്ഥത അളന്നുനോക്കിമാത്രം പ്രതികരിക്കാനിഷ്ടമുള്ള മാലാഖ. ചിലപ്പോൾ, അറിയാതെ സംഭവിക്കുന്നതെന്തെങ്കിലും തെറ്റാണെന്ന് പിന്നീട് മനസിലായാൽ തനിച്ചിരുന്നുകരഞ്ഞ് കണ്ടുനിൽക്കുന്നവരെ ഈറനണിയിക്കുന്ന മാലാഖ. പ്രിയപ്പെട്ട രമേശ് ഇതൊന്നും നീ അക്ഷരമായി വായിക്കില്ലെന്നറിയാം…പക്ഷേ മാറ്റാരേയുംകൾ എല്ലാം മനസിലാകുന്ന നിനക്ക് ഇതും മനസ്സിലാകും. കാരണം മുഖഭാവവും ശബ്ദവ്യതിയാനവും
നോട്ടത്തിന്റെ അർത്ഥവും ഉള്ളിലെ സ്നേഹംപോലും മറ്റെല്ലാവരെയുംകാൾ നിനക്കറിയാമല്ലോ.എന്നാൽ നിന്നെ സ്നേഹിക്കുന്ന, നിനക്കുവേണ്ടി സൗഹൃദത്തിലൂടെയും പ്രാർത്ഥനയിലൂടെയും സമർപ്പണമനോഭാവത്തിലൂടെയും സംപ്രീതിയോട് ചേർന്നുനിൽക്കുന്ന എല്ലാവരും നിന്നെ കുറച്ചുകൂടി അടുത്തറിയാൻവേണ്ടി മാത്രം ഏതാനും വാക്കുകൾ…നീ ഏറെ വിലപ്പെട്ടവനാണെന്ന ഞങ്ങളുടെ മനസ്സുകളെ ഒന്നുകൂടി ഉറപ്പിക്കാനുള്ള ഒരു കുറിപ്പ്…രമേശിന്റെ ആരോഗ്യത്തിനായി തുടർന്നും പ്രാർത്ഥിക്കണമെന്ന ഓർമപ്പെടുത്താലോടെ സംപ്രീതി 🙏🙏