England ലെ Cambridge City Mayor Adv Baiju Thittala – ബുദ്ധിവികാസം പൂർണ്ണമാകാത്തവരെ സംരക്ഷിക്കുന്ന ഭവനമായ കോട്ടയം കുടമാളൂരുള്ള സംപ്രീതിയിലെ കുഞ്ഞുങ്ങളോടൊപ്പം….
ഒരാൾക്ക് മറ്റൊരുവ്യക്തിക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും വിലയേറിയ സമ്മാനം സമയമാണ്. കാരണം, എത്രമാത്രം കഴിവും പണവും സ്വാധീനവും ഉള്ളയാൾക്കും താൻ വേറൊരാൾക്കായി നൽകിയ സമയത്തെ ഒരിക്കലും തിരിച്ചെടുക്കാനാവില്ല. സമയം അല്ലെങ്കിൽ സാന്നിധ്യം നൽകുന്നവൻ അവന്റെ ആയുസ്സിന്റെ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലാത്ത ഒരു പങ്കാണ് അപരനായി പകുത്തുനൽകുന്നത്.
തിരുവഞ്ചൂർ ലയൻസ് ക്ലബ്ബ് സാരഥികളോടൊപ്പം ഒരു തിരക്കും കാണിക്കാതെ Adv Baiju ഏറെനേരം ഇവിടുത്തെ മാലാഖമാരോടൊപ്പം ആയിരുന്നു.ഇവിടെയുള്ള ഓരോ വ്യക്തിയെയും കെട്ടിപിടിച്ച് ആശ്ലേഷിച്ച് ഇവരോട് അദ്ദേഹം കാണിച്ച അടുപ്പം എന്നെ ഏറെ ചിന്തിപ്പിച്ചു. പൊതുസമൂഹത്തിന് ബാലിശമെന്ന് തോന്നുന്ന ഇവരുടെ ചോദ്യങ്ങൾ സാകൂതം കേട്ട് ഓരോരുത്തർക്കും സ്നേഹത്തോടെ ഉത്തരം നൽകുന്നതും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
ഏറെ വർഷങ്ങൾകൂടി ബൗദ്ധികവെല്ലുവിളിയുള്ള സ്വന്തം സഹോദരനെ കാണാനെത്തിയ ഒരു ജേഷ്ഠൻ ഓടിവന്ന് തന്നെ കെട്ടിപിടിക്കാൻ ശ്രമിച്ച സ്വന്തം അനുജനെ വെറുപ്പോടെ തള്ളിമാറ്റുന്നത് നേരിട്ട് കണ്ട എനിക്ക് Adv Baiju Thittala യുടെ സമീപനം ഏറെ വ്യത്യസ്തമായും ഹൃദ്യമായും തോന്നി.
UK യിലെ തന്റെ പഠനകാലഘട്ടത്തിലേറെയും ഇതുപോലുള്ള കുഞ്ഞുങ്ങളോടൊപ്പം താൻ ചിലവഴിച്ച നാളുകൾ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.
Thiruvanchoor Lions Club നും Adv Baiju Thittala യ്ക്കും ഒത്തിരി സ്നേഹത്തോടെ… നന്ദിയോടെ…
സംപ്രീതി മാലാഖമാർ