സംപ്രീതിയിലെ ഏറ്റവും പ്രായമുള്ള ഞങ്ങളുടെ പ്രിയ മാലാഖ ചാർലിച്ചായന്റെ ജന്മദിനാഘോഷം ഈ covid കാലഘട്ടത്തിലും മുൻ വർഷങ്ങളിലെന്നപോലെ അതി മനോഹരമായി സംപ്രീതിയിൽ ആഘോഷിച്ചു… ചാർളിച്ചായന്റെ സാന്നിദ്ധ്യo സംപ്രീതിയുടെ സന്തോഷമാണ്. ചലനങ്ങൾ കൂടുതലും വീൽച്ചെയറിൽ ആണെങ്കിലും ചിലപ്പോഴെങ്കിലും പിടിച്ചു പിടിച്ചു വയ്ക്കുന്ന ഓരോ ചുവടും ഓട്ടക്കളത്തിലെ വേഗരാജാക്കന്മാരുടെ കുതിപ്പിനേക്കാൾ സംപ്രീതിക്ക് ആവേശമാണ്.
അപൂർവം മാത്രം സംസാരിക്കുന്ന ഈ മാലാഖയുടെ ഓരോ വാക്കും ആയിരം വാക്കുകളേക്കാൾ സംപ്രീതിക്കും ഇവിടെയുള്ളവർക്കും ആനന്ദമേകുന്നു. മനോഹരവും ശാന്തവുമായി പുഞ്ചിതൂകുന്ന ചാർളിച്ചായനെന്ന മാലാഖ പൊട്ടിച്ചിരികളേക്കാൾ സംപ്രീതിയെ സന്തോഷിപ്പിക്കുന്നു….ചാർലിച്ചായന്റെ സ്നേഹത്തോടെയുള്ള കരസ്പർശം ആലിംഗനത്തേക്കാൾ സംപ്രീതിക്കു ജീവൻ പകരുന്നു…
അൻപതാം വയസിലും കൊച്ചുകുഞ്ഞിന്റെ നിർമലതയോടെ സംപ്രീതിയിലായിരിക്കുന്ന പ്രിയ മാലാഖയായ ചാർളിച്ചായന്റെ സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനയോടെ….
സംപ്രീതി, ( An Abode of Angels on Earth) കുടമാളൂർ