ഞങ്ങളുടെ പ്രിയ മാലാഖ ബിനുകുട്ടന് ഒരായിരം ജന്മദിനാശംസകളോടെ കുടുംബവും സംപ്രീതി കുടുംബം 💐💐💐കളിചിരികളും കൊച്ചുകൊച്ചു കുസൃതികളുമായി ഏവരെയും സന്തോഷിപ്പിക്കുന്ന ബിനുകുട്ടൻ….നിരവധി ഭക്തി ഗാനങ്ങളിലൂടെ ആത്മീയ ഉണർവ്നല്കിയും ഒത്തിരിയേറെ പഴയ സിനിമാഗാനങ്ങളിലൂടെ മനസ്സിൽ ആനന്ദം നിറച്ചും ഞങ്ങളുടെ ബിനുക്കുട്ടൻ സംപ്രീതിയുടെ വാനമ്പാടിയാണ് … ആയിരിക്കുന്നിടത്തോട് ആഴമേറിയ അടുപ്പം ബിനുക്കുട്ടന്റെ സവിശേഷതയാണ്. .. ആശുപത്രിയിൽ കിടന്നാൽ തിരിച്ച് സംപ്രീതിയിലേക്ക് വരാനും സംപ്രീതിയിൽ വന്നാൽ തിരിച്ച് വീട്ടിൽ പോകാനും ബിനുക്കുട്ടൻ തയ്യാറല്ല…. ആയിരിക്കുന്നിടത്തോടും അവിടുത്തെ സാഹചര്യങ്ങളോടും ഇണങ്ങിചേരാൻ നമ്മെ പഠിപ്പിക്കുന്ന സംപ്രീതിയുടെ മാലാഖ ബിനുകുട്ടൻ…. ആസ്പത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നതിന്റെ പിണക്കത്തിൽ രണ്ടാഴ്ച അച്ചനോട് മിണ്ടാതിരുന്ന ബിനുക്കുട്ടൻ… വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങൾ, നിലപാടുകൾ ഉള്ള ബിനുക്കുട്ടൻ…ഒറ്റ നോട്ടത്തിൽ എല്ലാം മനസ്സിലായാലും ഒന്നും മനസ്സിലാകാത്തപോലെ നമ്മെ ചിരിപ്പിക്കുന്ന മാലാഖ….ഭയങ്കര മഞ്ഞാ അതാ ആവി…. അതാ കാര്യം….ഒത്തിരി നടന്നു അതാ കണ്ണുചുവന്നത്… ഇങ്ങനെയുള്ള ഡയലോഗുകളിലൂടെ സ്വയം ചിരിക്കാതെ മറ്റുള്ളവരെ ചിരിപ്പിക്കുന്ന ഞങ്ങളുടെ മാലാഖ…സ്നേഹമുള്ള ബിനുക്കുട്ടാ ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാത്ഥനയോടെ ജന്മദിനത്തിന്റെ ആശംസകൾ സംപ്രീതി കുടുംബം നേരുന്നു🙏🙏🙏 🎂🎂🎂