അരങ്ങേറ്റം കഴിഞ്ഞിട്ട് ഡിസംബർ 21 ന് ഒരുവർഷം തികയുമ്പോഴും തങ്ങൾ പഠിച്ച പാഠങ്ങൾ തെല്ലും മറന്നിട്ടില്ല എന്നുതെ ളിയിക്കുന്നു സംപ്രീതിയുടെ പ്രിയ മാലാഖമാരായ… ചെണ്ടയിലും വിസ്മയം തീർക്കുന്ന കലാകാരന്മാർ…
ബൌദ്ധികവളർച്ച പൂർണമായിട്ടില്ലാത്തവർ… ഒന്നേ.. രണ്ടേ.. മൂന്ന് അറിയാത്തവർ, ഇടതും വലതും മനസിലാക്കാൻ സാധിക്കാത്തവർ, ചെണ്ട തോളിലേറ്റാൻ ശേഷിയില്ലാത്തവർ…. എന്നിട്ടും താളം തെറ്റാതെ, സന്തോഷവാന്മാരായി ഈ മാലാഖമാർ തങ്ങളിലെ നന്മകളെ ഉണർത്തുമ്പോൾ എല്ലാം ഉണ്ടായിട്ടും ഇല്ലെന്ന് പരാതിപ്പെടുന്ന, ഉള്ളതെല്ലാം എന്റെ മാത്രമെന്നഹങ്കരിക്കുന്ന, എല്ലാം തന്ന ദൈവത്തിന് നന്ദി പറയാൻ പലപ്പോഴും മറക്കുന്ന എനിക്ക് ഒരു വെല്ലുവിളിയും ഓർമ്മപ്പെടുത്തലുമാണ് സംപ്രീതിയുടെ ഈ മാലാഖ കുഞ്ഞുങ്ങൾ…
റ്റിജോ അച്ചൻ