താളപ്പെരുമയുടെ തമ്പുരാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി സംപ്രീതിയിലെ മാലാഖത്താള ത്തോടൊപ്പം…
മാനസിക വെല്ലുവിളി നേരിടുന്ന ഇവിടുത്തെ മാലാഖമേളക്കാരോടൊപ്പം ചെണ്ടകൊട്ടി, സംപ്രീതിയെ താളപെരുമയുടെ ഉന്നതിയിലെത്തിച്ച മനുഷ്യസ്നേഹിയായ വാദ്യഗുരു. ജീവിതത്തിന്റെ താളം നഷ്ടമായവർക്കും ഭിന്നശേഷിയുള്ളവർക്കും തന്റെ നെഞ്ചിടുപ്പിന്റെ താളംപകർന്ന താളപെരുമയുടെ തമ്പുരാൻ. വലിയ വ്യക്തിത്വങ്ങളുടെ വലുപ്പമറിയുന്നത് ആരാലും ശ്രദ്ധിക്കപ്പെടാത്തവരുടെ ലോകത്തേക്ക് യാതൊരു ലാഭേച്ഛയുമില്ലാതെ, കയ്യടികൾക്ക് ഇടംനൽകാതെ കടന്നുവരുമ്പോഴാണ്. ചെണ്ട തോളിലേറ്റാൻ ആരോഗ്യമില്ലാത്തവരും ഒന്നേ, രണ്ടേ, മൂന്നേ വ്യതാസങ്ങളോടെ തിരിച്ചറിയാത്തവരും ഇടം – വലം ഏതാണെന്നറിയാത്തവരുമെങ്കിലും ചെണ്ടയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ഏതാനും മാലാഖമാർ സംപ്രീതിയിലുണ്ടെന്നറിഞ്ഞാണ്
ശങ്കരൻകുട്ടിസാർ സംപ്രീതിയിലെത്തിയത്. ചെണ്ടമേളത്തിലെ ചെമ്പടപാദം മാത്രം അഭ്യസിച്ച ഇവർക്ക് അടുത്ത പാദത്തിന്റെ ഏതാനും ക്‌ളാസുകളെടുക്കാൻ താൻ നേരിട്ടുതന്നെയെ ത്തുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്.
ചെണ്ടമേളത്തിന്റെ ഉന്നതിയിലാണെങ്കിലും അതിൽ പിച്ചവയ്ക്കാൻ ശ്രമിക്കുന്നവരെയും ചേർത്തുനിറുത്തി മനുഷ്യഹൃദയത്തിൽ ചെണ്ടയുടെ താളംപെരുക്കിയ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി.