ഒക്ടോബർ 2 – ആഗോള കത്തോലിക്കാസഭ കാവൽമാലാഖമാരുടെ തിരുന്നാൾ ആഘോഷിച്ചപ്പോൾ സംപ്രീതിമാലാഖമാരുടെ തിരുനാളുകൂടിയായി അതുമാറി. കാരണം ഭൂമിയിലെ മാലാഖജീവിതങ്ങളാണിവർ.

മാലാഖമാരുള്ളിടമാണ് സ്വർഗം. ഭൂമിയിലെ മാലാഖമാരുള്ളയിടം ഭൂമിയിലെ സ്വർഗമാണ്. ദൈവത്തെ ബാഹ്യ നയങ്ങൾക്കൊണ്ടുതന്നെ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചവർ. ജീവിതത്തിലൊരിക്കലും തെറ്റുചെയ്തിട്ടില്ലാത്തവരും തെറ്റുചെയ്യാനാവാത്തവരുമായ മനുഷ്യജീവിതങ്ങളാണ് ഭൂമിയിലെ മാലാഖമാർ. ബുദ്ധിവികാസത്തേക്കാൾ പതിന്മടങ്ങുശോഭ ഹൃദയവിശാലതക്കാണെന്ന് ഇടറുന്ന വാക്കുകളിലൂടെയും പതറുന്ന നോട്ടങ്ങളിലൂടെയും ഒട്ടും മറയില്ലാത്ത പുഞ്ചിരികളിലൂടെയും നിസ്വാർത്ഥ ചെയ്തികളിലൂടെയും പഠിപ്പിക്കുന്ന വിശുദ്ധജീവിതങ്ങളെ മാലാഖമാരെന്നുതന്നെയല്ലേ വിളിക്കേണ്ടത്. ഒന്നിന്റെയും യഥാർത്ഥ വിലയറിയില്ലെങ്കിലും ഒരു പുൽനാമ്പിനെപോലും അമൂല്യമായി ഗണിക്കുന്നവരുടെ ലോകം. അപരന്റെ വേദനയെ കൂപ്പിയ കരങ്ങളിലും നിറഞ്ഞ മിഴികളിലും ഹൃദയത്തിലും ചേർത്തുവയ്ക്കുന്ന ഇവരും മാലാഖമാർതന്നെ. ജീവിതത്തിന്റെ കടപ്പാടും ക്ഷെമയുടെ ആഴവും കരുതലിന്റെ മഹത്വവും പകരുന്നവ്യക്തികൾ.

ഒത്തിരി സ്നേഹത്തോടെ

Fr Tijo Mundunadackal MCBS

Leave a Reply

Your email address will not be published. Required fields are marked *