• Contact

    +919048129289 +919605915748

  • Address

    Sampreethy Kumaranalloor P O Kottayam 686016

പുതുവത്സര പിറവിയോടൊപ്പം മാലാഖ അജിത് ഗോപിയുടെ ജന്മദിനം

ഇന്ന് ജനുവരി ഒന്ന്. പുതുവത്സര പിറവിയോടൊപ്പം സംപ്രീതിയിലെ പ്രിയ മാലാഖ അജിത് ഗോപിയുടെ ജന്മദിനം കൂടിയാണിന്ന്. Sampreethy യുടെ ചിരികുടുക്കയായ മാലാഖയാണ് അജിത്ത്. കാരണം പുഞ്ചിരിയില്ലാതെ അജിത്തിനെ കാണാനാവില്ല. Ajith സംസാരിക്കാൻ സാധിക്കാത്ത വ്യക്തിയാണെങ്കിലും തനിക്ക് ഏറ്റവും ഇഷ്ടം തോന്നുന്നവരോട് രഹസ്യം പറയുംപോലെ കാര്യങ്ങൾ പറയാറുണ്ട്. നിശബ്ദനെങ്കിലും സദാ പുഞ്ചിരിതൂകി എല്ലാവരെയും സന്തോഷിപ്പിക്കുന്ന പ്രകൃതം. ചെയ്യുന്ന കാര്യങ്ങൾ 100% കൃത്യതയോടെ ചെയ്യുന്ന ശീലം Ajith
ന് സ്വന്തം. എല്ലാം വളരെ സാവധാനം ചെയ്യുന്ന, എല്ലാറ്റിനോടും ഏറെ സാവധാനം പ്രതികരിക്കുന്ന ശൈലി. Ajith ന് നമ്മുടെ വേഗം സാധ്യമല്ലെങ്കിലും അജിത്തിന്റെ വേഗത്തിലേക്ക് വളരാനാവും എന്നതാണ് സംപ്രീതിയുടെ സവിശേഷത. മാതാപിതാക്കൾ രണ്ടുപേരും മൺമറഞ്ഞെങ്കിലും അവന്റെ ജന്മദിനം ഏറെ നിറമുള്ളതാക്കാൻ മാനുഷിക പരിമിതികളിൽനിന്നുള്ള ശ്രമം … പറയുന്ന വാക്കുകളുടെയോ ഈ എഴുതുന്നതിന്റെയോ അർത്ഥം പൂർണ്ണമായി ഗ്രഹിക്കില്ലെങ്കിലും അവനും ഉള്ളുതുറന്നുചിരിക്കും…. പതിവുപോലെ…

Testimonials What Others Say