• Contact

    +919048129289 +919605915748

  • Address

    Sampreethy Kumaranalloor P O Kottayam 686016

Birthday of Jibin

Birthday of Jibin

സംപ്രീതിയുടെ പുതുമുഖങ്ങളിൽ ഒരാളാണെങ്കിലും തന്റെ നിഷ്കളങ്കമായ നോട്ടംകൊണ്ടും പെരുമാറ്റംകൊണ്ടും ശബ്‍ദംകൊണ്ടും മറ്റുള്ളവരെ ചിരിപ്പിക്കുന്ന മാലാഖയാണ്. നല്ലൊരു നാടോടിനൃത്തകലാകാരനാണ് ജിബിൻ. ജീവിത ശൈലികളിൽ അത്ഭുതകരമായ ഒത്തിരി മാറ്റം വന്ന മാലാഖയാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾക്കൊണ്ട്, അത്ഭുതങ്ങളുടെ രാജകുമാരനെന്ന്‌ ജിബിനെ വിളിക്കാനാണിഷ്ട്ടം. ഇവിടെ വന്ന നാളുകളിൽ ആർക്കും മുഖം തരാതെ മാറിനടക്കുമായിരുന്നെങ്കിൽ ഇന്ന് എല്ലാവരോടും സ്നേഹവും സൗഹൃദവും പങ്കിടുന്ന മാലാഖ. ആദ്യമൊക്കെ ആരുംകാണാത്ത ഒഴിഞ്ഞ ഇടങ്ങളിൽനിന്ന് നൃത്തച്ചുവടുകൾ വയ്ക്കുമായിരുന്നെങ്കിൽ ഇന്ന് എല്ലാവരോടുമൊപ്പം നൃത്തം ചെയ്യുന്നതിൽ സന്തോഷിക്കുന്ന നൃത്തകലാകാരനായി മാറി സംപ്രീതിയുടെ പ്രിയപ്പെട്ട മാലാഖ.


ഇത്ര ചെറിയ കാര്യങ്ങളിൽ വന്നമാറ്റത്തിൽ എന്തത്ഭുതം എന്നും ചിന്തിക്കുന്നവരുണ്ടാകാം. പക്ഷെ ഭൂമിയിലെ മാലാഖമാരായ ഇവരെപോലെയുള്ളവരുടെ ചെറിയ മാറ്റങ്ങൾപോലും വലിയ അത്ഭുതമാണ് - കാരണം അവരുടെ ബുദ്ധിവികാസം സാമാന്യജനവിഭാഗത്തിന്റെതിൽ നിന്നും ഏറെ വിഭിന്നമാണ്. പ്രായമേറിയാലും ഇവർ സ്വന്തമായി brush ചെയ്യാൻ തുടങ്ങുന്നതും സ്വയം dress ചെയ്യുന്നതും toilet ശീലങ്ങൾ കുറച്ചെങ്കിലും പരിശീലിക്കുന്നതുമൊക്കെ ഇവരുടെ മാതാപിതാക്കളെയും ഇവരെ സ്നേഹിക്കുന്നവരെയും സംബന്ധിച്ച് വലിയ അത്ഭുതങ്ങൾ തന്നെ. അതുകൊണ്ടുതന്നെ സംപ്രീതിക്ക് പ്രിയപ്പെട്ട ജിബിൻ


അത്ഭുതങ്ങൾ സ്രഷ്ടിക്കുന്ന മാലാഖയാണ്. എപ്പോഴും സന്തോഷകരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന, ദുഃഖത്തിന്റെ സ്പർശമേൽക്കാൻ ആഗ്രഹിക്കാത്ത മാലാഖ.


ജന്മദിനം ആഘോഷിക്കുന്ന ജിബിന് ആശംസകളും പ്രാർത്ഥനകളും സ്നേഹത്തോടെ നേരുന്നു 🙏🏻💐😄🎂

Popular Posts

1
May 21, 2025

Testimonials What Others Say