• Contact

    +919048129289 +919605915748

  • Address

    Sampreethy Kumaranalloor P O Kottayam 686016

Birthday of Jayesh

Birthday of Jayesh

സംപ്രീതിയുടെ കരുതലുള്ള മാലാഖയെന്നതാവും ജയേഷിന് കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണം. ആത്മാർത്ഥമായി എല്ലാവരെയും സ്നേഹിക്കുന്ന, എല്ലാവരെയും ശുശ്രൂഷിക്കുന്ന മറ്റുള്ളവരുടെ വേദനകളും കുറവുകളും പെട്ടെന്ന് തിരിച്ചറിയുന്ന മിടുക്കനായ മാലാഖയാണ്. ജയേഷ് അറിയാതെ

ഇവിടെ ഒന്നും നടക്കില്ല ജയേഷിനെ അറിയിക്കാതെ ഇവിടെ ഒന്നും നടത്താനുമാവില്ല. വിടർന്ന നയനങ്ങളും തുറന്ന കാതുകളുംകൊണ്ട് എല്ലാമറിയുന്ന ജയേഷിന്റെ ശ്രദ്ധ നമ്മെ അത്ഭുതപെടുത്തുന്നതാണ്. എത്രവലിയ ശബ്ദകോലാഹലങ്ങൾക്കിടയിലും മറ്റൊരാളുടെ നോട്ടത്തെയും ശബ്ദത്തെയും തിരിച്ചറിയുന്ന ജയേഷ്. സ്വന്തം സഹോദരിയുടെ കുഞ്ഞുങ്ങൾ അടുത്തില്ലാത്തതിനാൽ മറ്റുള്ള എല്ലാവരും തന്നെ 'മാമ്മ'നെന്ന്‌ വിളിച്ചിരുന്നെങ്കിലെന്ന് അതിയായി ആഗഹിക്കുന്ന മാലാഖ. സംസ്ഥാനതലചെണ്ടമേളമത്സരത്തിൽ രണ്ടാംസ്ഥാനം കരസ്തമാക്കിയ സംപ്രീതി ഗ്രൂപ്പിലെ അഞ്ചുപേരിൽ ഒരാൾ. മനോഹരമായി പാടുന്ന, മ്യൂസിക്കൽ ഡ്രംസ് ഉപയോഗിക്കുന്ന മാലാഖ. നിറഭേദങ്ങൾ തിരിച്ചറിയില്ലെങ്കിലും ചിത്രങ്ങൾക്ക് മനോഹരമായ നിറക്കൂട്ടുകൾ നൽകാൻ സാധിക്കുന്ന നല്ലൊരു കലാകാരൻകൂടിയാണ് ഈ മാലാഖ. നല്ല നേതൃത്വവാസനയും കർമ്മശേഷിയും എല്ലാവരെയും co ordinate ചെയ്യാനുള്ള കഴിവും

ജയേഷിന്റെ സവിശേഷതകളാണ്. സ്വന്തം ജേഷ്ഠൻ ജയനും സംപ്രീതിയിൽ തന്നെയാണെന്നത് വേദനാജനകമായ ഒരു യാഥാർഥ്യമാണ്.

എങ്കിലും സന്തോഷത്തോടെ, സുരക്ഷിതരായി അവർ ഇവിടെ ആയിരിക്കുന്നു. ഇവരെയെല്ലാം ഉള്ളംകയ്യിൽ സംരക്ഷിക്കുന്ന ദൈവത്തിനും ദൈവത്തിന്റെ കരങ്ങളും ഹൃദയവുമായി സംപ്രീതിയെ സ്നേഹിക്കുന്ന നിങ്ങളോരോരുത്തരോടും നന്ദി നിറഞ്ഞ ഹൃദയത്തോടെ ജയേഷിന് ജന്മദിനാശംസകളും

പ്രാർത്ഥനകളും ഒത്തിരി സ്നേഹത്തോടെ നേരുന്നു 🙏🙏❤❤💐💐

Popular Posts

1
May 21, 2025

Testimonials What Others Say