• Contact

    +919048129289 +919605915748

  • Address

    Sampreethy Kumaranalloor P O Kottayam 686016

Birthday of Bilphy

Birthday of Bilphy

ജന്മദിനാഘോങ്ങൾ സംപ്രീതിയ്ക്ക് എന്നുമൊരുണർവാണ്. അതെപ്പോഴും ഇവരുടെ ജീവിതംപോലെ തന്നെ തികച്ചും വ്യത്യസ്തതകളോടെ ആഘോഷിയ്ക്കാനാണിഷ്ട്ടം. അനന്തമായ സ്വപ്നങ്ങളൊന്നും നെയ്യാനാവില്ലെങ്കിലും ജീവിതത്തിൽ ആദ്യമായി കടലിന്റെ അനന്തതയുണർത്തിയ അത്ഭുതത്തിനുമുൻപിൽ സംപ്രീതി മാലാഖമാർ ബിൽഫിയുടെ ജന്മദിനാഘോഷത്തെ ആവിസ്മരണീയമാക്കി.


ബിൽഫിയുടെ വാക്ചാതുരിയും മനോഹരമായ ചിന്താശകലങ്ങളും പ്രാസമൊപ്പിച്ചുള്ള പദപ്രയോഗങ്ങളും അവസരോചിതമായ പഴഞ്ചൊല്ലുകളും കേട്ടിരിക്കാൻ ഒരു പ്രത്യേക രസമുണ്ട്. സംപ്രീതിയുടെ സാഹിത്യകാരനും തത്വചിന്തകനും എന്ന് ബിൽഫി പരിചയപെടുത്താൻ ഇഷ്ടം തോന്നുന്നു. കാരണം, ചിലപ്പോളൊക്കെ പറയുന്ന കാര്യങ്ങളും പറയുന്ന വാക്കുകളും ചിന്തോദ്ദീപകങ്ങളാണ്.തന്റെ ശാരീരിക ബുദ്ധിമുട്ടുകൾപ്പുറം തന്നാലാവും വിധം തബല വായിക്കുന്ന കലാകാരൻ.


ബിൽഫിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ഏവരുടെയും പ്രാർത്ഥനകൾ ചോദിച്ചുകൊണ്ട്....ബിൽഫിക്ക് ഒരായിരം ജന്മദിനാശംസകൾ 🙏🏻🙏🏻🙏🏻❤️❤️❤️

Popular Posts

1
May 21, 2025

Testimonials What Others Say