• Contact

    +919048129289 +919605915748

  • Address

    Sampreethy Kumaranalloor P O Kottayam 686016

Birthday of Appuj

Birthday of Appuj

വ്യത്യസ്തതകളാണ് സംപ്രീതിയുടെ മനോഹാരിത. ഇവിടുത്തെ ഓരോ മാലാഖയും മറ്റൊരാളിൽനിന്നും തികച്ചും വ്യത്യസ്തനാണ്. അപ്പു സംപ്രീതിയുടെ വേഗതയാണ്. തിടുക്കത്തിൽ നടക്കുന്ന, തിടുക്കത്തിൽ സംസാരിക്കുന്ന, തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യുന്ന മാലാഖ. എപ്പോഴും സന്തോഷവാനായി പുഞ്ചിരിതൂകുന്ന മാലാഖയാണ്. ആരോടും ഒരു പരിഭവവുമില്ലാതെ, തനിക്കാവുന്ന എന്തുസഹായവും ആർക്കും ചെയ്യാൻ ഇഷ്ടപ്പെടുന്ന അപ്പു.


പിണങ്ങാൻ അറിയാത്ത, സ്നേഹിക്കാൻ മാത്രം അറിയുന്ന മാലാഖ. ദുഃഖമെന്തെന്നറിയാതെ സന്തോഷം മാത്രം സ്വന്തമാക്കിയ മാലാഖ. പാട്ടുകൾ ഏറെ ആസ്വദിക്കുന്ന, ചെണ്ട, മ്യൂസിക്കൽ ഡ്രം എന്നിവ മനോഹരമായി ഉപയോഗിക്കുന്ന അപ്പു. സംസ്ഥാനതല ചെണ്ടമേളമത്സരത്തിൽ രണ്ടാംസ്ഥാനം കരസ്തമാക്കിയ സംപ്രീതി ട്രൂപ്പിലെ അഞ്ചുപേരിൽ ഒരാൾ. തന്റെ അരുമയായ മുയലുകളെ സൂഷ്മതയോടെയും വാത്സല്യത്തോടെയും വളർത്തുന്ന സംപ്രീതിയുടെ പ്രിയപ്പെട്ട മാലാഖയാണ്. അപ്പുവിന്റെ സാന്നിധ്യവും സംസാരവും ചടുലമായ ചലനങ്ങളും സദാ പുഞ്ചിരിക്കുന്ന പ്രസന്നമായ മുഖവും സംപ്രീതിക്കും ഇവിടെ വരുന്നവർക്കും ജീവന്റെ തുടിപ്പാണ്.


ജന്മദിനമാഘോഷിക്കുന്ന അപ്പുവിന് ഞങ്ങളെല്ലാവരുടെയും പ്രാർത്ഥനകളും ഒത്തിരി സ്നേഹംനിറഞ്ഞ ജന്മദിനാശംസകളും.... 😄🙏❤💐😄🙏❤💐

Popular Posts

1
May 21, 2025

Testimonials What Others Say